ശാസ്ത്രീയമായ കൃഷി രീതികൾ അവലംഭിച്ചുകൊണ്ട് നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും കേര കർഷകർക്ക് ആദായം കൂട്ടുന്നതിനും ലക്ഷ്യമിട്ട് കേരള സംസ്‌ഥാന കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന കേരഗ്രാമം പദ്ധതിയ്ക്ക് പട്ടാമ്പി മണ്‌ഡലത്തിലെ വല്ലപ്പുഴ ഗ്രാമ പഞ്ചായത്തിൽ തുടക്കമാകുന്നു. 100 ഹെക്ടർ കേര കൃഷിക്കായി 25.67 ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് വിനിയോഗിക്കുന്നത്. തെങ്ങുകളുടെ തടം തുറക്കൽ, തെങ്ങിൻ തോപ്പുകളിൽ ഇടവിള കൃഷി പ്രോത്സാഹനം, ജൈവപരിപാലനം, ജലസേചന സൗകര്യ മൊരുക്കൽ, തെങ്ങ് കയറ്റയന്ത്രം ലഭ്യമാക്കൽ, പുതിയ തോട്ടങ്ങളുടെ രൂപീകരണം, രോഗകീടനിയന്ത്രണം, എന്നിവയിൽ ഊന്നൽ നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും. നാളികേര ഉൽപ്പാദന മേഖലയിൽ വലിയ മാറ്റമാണ് പദ്ധതിയിലൂടെ പഞ്ചായത്തിൽ ലക്ഷ്യമിടുന്നത്. കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം 2025 ഒക്ടോബർ 24-ാം തിയ്യതി ഉച്ചയ്ക്ക് 3.00 മണിക്ക് ചൂരക്കോട് കെ.എസ്.എം. ഓഡിറ്റോറിയ ത്തിൽ വെച്ച് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്.
വല്ലപ്പുഴയിൽ കേരഗ്രാമം പദ്ധതി ഉദ്ഘാടനം