കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്രവളർച്ചയും കാലാവസ്‌ഥാ പ്രതിരോധശേഷി വർദ്ധനവും ലക്ഷ്യമിട്ട് ലോക ബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് ആവിഷ്കരിച്ച ബൃഹദ് പദ്ധതിയാണ് ‘കേര’ (KERA-Kerala Climate Resilient Agri-Value Chain Modernization Project). കാലാവസ്‌ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ അനുയോജ്യമായ കൃഷിരീതി പ്രോത്സാഹിപ്പിക്കാനും മൂല്യവർദ്ധിത കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനവും സംരംഭകത്വം വിപണനവും വർദ്ധിപ്പിക്കാനും കാർഷിക പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഘടകങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ 2025(ഓഗസ്റ്റ് 6) രാവിലെ 11.30 ന് പന്തളത്ത് വച്ച് നടക്കുന്ന KERA പ്രോജക്ടിന്റെ കീഴിലുള്ള ഒരു മാസ് സെൻസിറ്റൈസേഷൻ പ്രോഗ്രാം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നതാണ്.
KERA പദ്ധതി പ്രോഗ്രാം പന്തളത്ത് നാളെ
