മഴക്കാലത്ത് പശുക്കള്‍ക്ക് ഇളംപുല്ല് അധികമായി നല്‍കുന്നതുമൂലം ശരീരത്തിലെ മഗ്നീഷ്യം കുറഞ്ഞ് ഗ്രാസ് റ്റെറ്റനി എന്ന രോഗത്തിനു കാരണമാകുന്നു. പേശിവലിയുക, തല പിറകിലോട്ടു ചരിക്കുക, വായില്‍നിന്ന് നുരയും പതയും വരിക, കൈകാലുകള്‍ നിലത്തടിക്കുക, ശ്വാസതടസ്സം അനുഭവപ്പെടുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഇതിനെ പ്രതിരോധിക്കുന്നതിനായി മഗ്നീഷ്യം ഓക്സൈഡ്, മഗ്നീഷ്യം ക്ലോറൈഡ് എന്നിവ 30 – 60 ഗ്രാം വരെ ദിനംപ്രതി തീറ്റയില്‍ ഉള്‍പ്പെടുത്തണം. ഇളംപുല്ലില്‍
മഗ്നീഷ്യത്തിന്റെ അളവ് കുറവായതിനാല്‍ ഇതോടൊപ്പം മറ്റുപുല്ലുകളും യോജിപ്പിച്ചു നല്‍കണം. രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയാല്‍ മൈഫെക്സ് ലായനി വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കി പശുക്കളെ രക്ഷപ്പെടുത്താവുന്നതാണ്.