Menu Close

കെ.എ.യു സ്പോട്ട് അഡ്മിഷൻ നടത്തുന്നു

കേരള കാർഷിക സർവകലാശാലയിലെ വിവിധ സ്റ്റേഷൻ/കോളേജുകളിൽ RF മോഡിൽ പ്രവർത്തിക്കുന്ന താഴെ പറയുന്ന മാസ്റ്റേഴ്സ്/ഇന്റഗ്രേറ്റഡ്/ഡിപ്ലോമ പ്രോഗ്രാമുകളിലെ ഒഴിവുള്ള  സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ, 01/08/2025 ന് രാവിലെ 10.30 ന് സെമിനാർ ഹാൾ, സെൻട്രൽ ലൈബ്രറി, കെ. എ. യു, വെള്ളാനിക്കര, തൃശൂർ വെച്ച് നടത്തുന്നു. എം.എസ്.സി എൻവയോൺമെൻറ്റൽ സയൻസ്, എം.എസ്.സി വൈൽഡ്ലൈഫ് മാനേജ്മെന്റ്, എം.എസ്.സി ക്ലൈമറ്റ് സയൻസ്, എം.എസ്.സി ഓഷ്യൻ ആൻഡ് അറ്റ്മോസ്ഫെറിക് സയൻസ്,  ബിഎസ്സി-എം.എസ്.സി (ഇന്റഗ്രേറ്റഡ്) ബയോളജി, ബി.എസ്.സി-എം.എസ്.സി (ഇന്റഗ്രേറ്റഡ്) മൈക്രോബയോളജി, ഡിപ്ലോമ ഇന്‍ അഗ്രികല്‍ച്ചരല്‍ മെക്കനൈസെഷന്‍ . യോഗ്യത, ഒഴിവുള്ള സീറ്റുകൾ, ഫീസ് എന്നിവയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്  www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അന്വേഷണങ്ങള്‍ക്ക് 0487-243.8139 എന്ന നമ്പറിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ബന്ധപ്പെടാം.