സംസ്ഥാന കർഷക കടാശ്വാസക്കമ്മീഷൻ കാസർഗോഡ് ജില്ലയിലെ കർഷകരുടെ സിറ്റിംഗ് കാസർഗോഡ് സർക്കാർ അതിഥിമന്ദിരത്തിൽ 2024 ജൂലൈ 5ന് രാവിലെ 9 മണിക്ക് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. പ്രസ്തുത തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യസ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.