Menu Close

കരപ്പുറം കാഴ്ച്ച’ കാര്‍ഷിക പ്രദര്‍ശന-വിപണന, സാംസ്കാരിക, കലാമേള ഡിസംബര്‍ 20 മുതല്‍

ഈ വര്‍ഷത്തെ ‘കരപ്പുറം കാഴ്ച്ച’ കാര്‍ഷിക പ്രദര്‍ശന-വിപണന, സാംസ്കാരിക, കലാമേള’ 2024 ഡിസംബര്‍ 20 മുതല്‍ 29 വരെ ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളേജ് മൈതാനത്ത് അരങ്ങേറും. നൂറിലധികം പ്രദര്‍ശന വിപണന സ്റ്റാളുകള്‍, കാര്‍ഷിക സെമിനാറുകള്‍, ബി 2 ബി മീറ്റുകള്‍, ഇന്‍കുബേറ്റര്‍ സെന്റര്‍, കാര്‍ഷിക വായ്പാ സഹായകേന്ദ്രങ്ങള്‍, കാര്‍ഷിക പഠന ക്ലാസുകള്‍, തദ്ദേശീയ കലാകാരന്മാരുട കലാസാംസ്കാരിക പരിപാടികള്‍ എന്നിവ കരപ്പുറം കാഴ്ചയോടനുബന്ധിച്ച് സംഘടിപ്പിക്കും.