Menu Close

Kambolam news

കൊക്കോകര്‍ഷകര്‍ക്ക് ചാകരയെന്ന് പത്രങ്ങള്‍: എന്തു ചാകരയെന്ന് കര്‍ഷകര്‍

ലോകവിപണിയില്‍ ആകസ്മികമായി കുതിച്ചുയര്‍ന്ന വിലയില്‍ കൊക്കോ തിളങ്ങിനില്‍ക്കുന്നതിന്റെ പത്രറിപ്പോര്‍ട്ടുകള്‍ കാണുമ്പോഴും മലയാളികര്‍ഷകന് അത്ര ആഹ്ലാദമില്ല.കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ഉത്പാദനമാണ് കഴിഞ്ഞ മൂന്നുമാസങ്ങളായുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. പതിവില്ലാത്തവിധം വേനൽമഴ കുറഞ്ഞതാണ് ഉത്പാദനം കുറയാൻ കാരണം.…

രാജ്യത്തെ തക്കാളി വിലക്കയറ്റത്തിന് നേരിയ ഇടര്‍ച്ച

ആഴ്ചകളായി ഇന്ത്യയെയാകെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന തക്കാളിവിലക്കയറ്റത്തിന് താമസിയാതെ ശമനമാകുമെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ തരുന്ന സൂചന. രാജ്യത്ത് തക്കാളി വില 250 രൂപയിലും ഉയര്‍ന്ന നാളുകളാണ് കടന്നുപോയത്. എന്നാല്‍ ഡൽഹി, പഞ്ചാബ്, ചണ്ഡീഗഡ്, ആൻഡമാൻ നിക്കോബാർ…

പൈനാപ്പിള്‍ വില കുതിക്കുന്നു. കര്‍ഷകര്‍ ആഹ്ളാദത്തില്‍

റംസാന്‍ കഴിഞ്ഞതോടെ മന്ദഗതിയില്‍ ആകുമെന്നു കരുതിയിരുന്ന പൈനാപ്പിള്‍ വിപണിക്ക് ചൂടുപിടിച്ചിരിക്കുന്നു. ഇന്ത്യയിലെല്ലായിടത്തുനിന്നുമുള്ള മൊത്തവ്യാപാരികള്‍ പൈനാപ്പിള്‍ തേടി കേരളത്തിലേക്കു വന്നതോടെ സന്തോഷത്തിന്റെ നാളുകള്‍ വരവായി. കഴിഞ്ഞ തവണത്തെക്കാള്‍ ഉല്‍പ്പാദനം കുറവാണ് ഈ വര്‍ഷം. മഴ ചതിച്ചതാണ്…