നവംബര്‍ 26 ദേശീയ ക്ഷീരദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി 2024 നവംബര്‍ 22,23,24 തീയതികളില്‍ കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഡെയറി സയന്‍സ് ആന്‍റ് ടെക്നോളജി, കോലാഹലമേട്, ഇടുക്കിയില്‍ ‘ജീവനീയം 24-ഡെയറി എക്സ്പോ’ നടത്തപ്പെടുന്നു. പരിപാടിയുടെ ഉദ്ഘാടനം പീരുമേട് എം.എല്‍.എ. വാഴൂര്‍ സോമന്‍ നിര്‍വ്വഹിക്കും. മുഖ്യ അതിഥിയായി ഇടുക്കി ജില്ലാ കളക്ടര്‍, വി.വിഘ്നേശ്വരി ഐ.എ.എസ്. പങ്കെടുക്കും. പാലില്‍ നിന്നുള്ള വിവിധതരം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, ക്ഷീരമേഘലയിലെ നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തല്‍, ബിസിനസ് അവസരങ്ങള്‍, പൊതുജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുന്ന പ്രദര്‍ശനങ്ങള്‍, വിവിധ സ്റ്റാളുകള്‍ എന്നിവ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.