Menu Close

തിരുവനന്തപുരം സമേതിയില്‍ ഒക്ടോബര്‍ 19ന് ചക്കശില്പശാല

ചക്കയുടെ സംരംഭകര്‍ക്കായി ഏകദിന ശില്പശാല തിരുവനന്തപുരം ആനയറയില്‍ സ്ഥിതി ചെയ്യുന്ന സമേതി പരിശീലന കേന്ദ്രത്തില്‍ വച്ച് ഒക്ടോബര്‍ 19ന് സംഘടിപ്പിക്കുന്നു. ചക്കയുടെ വാണിജ്യപരമായ ഇനങ്ങള്‍, ആഗോളതലത്തില്‍ മൂല്യ വര്‍ധനവിനുള്ള സാധ്യത, വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, യന്ത്രവല്‍ക്കരണം, സാങ്കേതിക വിദ്യ തുടങ്ങിയ വിവിധ വിഷയങ്ങള്‍, പാനല്‍ ചര്‍ച്ച തുടങ്ങിയവ ശില്പശാലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .സംരംഭകര്‍ക്ക് പ്രസ്തുത വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ വിദഗ്ധരുമായി മുഖാമുഖം സംവദിക്കാനുള്ള അവസരവും ശില്‍പശാലയില്‍ ലഭ്യമാക്കുന്നുണ്ട്. ശില്‍പശാലയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള സംരംഭകര്‍ ഒക്ടോബര്‍ 13 നകം https://forms.office.com/r/9ayxXgx3XF എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sfackerala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നം. 1800-425-1661, 9447051661 (വാട്സ്ആപ്പ്)