പ്ലാവ് ഉണങ്ങുന്ന പ്രശ്നം ചില സ്ഥലങ്ങളില്‍ വ്യാപകമായി ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മണ്ണിലൂടെ പകരുന്ന പലതരം കുമിളുകളായാരിക്കും ഇതിന്റെ പ്രധാന കാരണം.
ഇലകള്‍ മഞ്ഞളിക്കുകയും കൊഴിയുകയും മരം മുഴുവനായി വാടിയുണങ്ങുകയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണം. വലിയ മരങ്ങള്‍ പൂര്‍ണമായും ഉണങ്ങിപ്പോകാറുണ്ട്.
എന്തൊക്കെ ചെയ്യാം?
ഏറ്റവും പ്രധാനം മണ്ണ് ആരോഗ്യത്തോടെ പരിപാലിക്കുക എന്നതാണ്. മണ്ണിന്റെ രോഗപ്രതിരോധശേഷി നിലനിര്‍ത്തുന്നതിനായി PGPR Mix-II, 20gm/ലിറ്റര്‍ വെള്ളത്തില്‍കലക്കി തടംകുതിരെ മണ്ണിലൊഴിക്കുക.
ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ചാണകം തടത്തില്‍ ചേര്‍ത്തുകൊടുക്കുക.
രോഗബാധ കണ്ടാല്‍ അടുത്തുനില്ക്കുന്ന മരങ്ങള്‍ക്ക് രാസകുമിള്‍ നാശിനികളായ കാര്‍ബെന്‍ഡാസിം 1 ഗ്രാം/ലിറ്റര്‍ (carbendaizim 1g/litre) വെള്ളത്തില്‍ അല്ലെങ്കില്‍ സാഫ് 3 ഗ്രാം/ലിറ്റര്‍ (SAAF 3g/litre) അല്ലെങ്കില്‍ ഹെക്സാകൊണാസോള്‍ 1 മിലി/ലിറ്റര്‍ (Hexaconazole 1ml/litre) വെള്ളത്തില്‍ കലക്കി ഒരു മീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത് അതില്‍ കുതിരെ ഒഴിച്ചുകൊടുക്കാവുന്നതാണ്.