അന്തരീക്ഷ ഊഷ്‌മാവ് കൂടി വരുന്ന സാഹചര്യത്തിൽ തടങ്ങളിൽ ഈർപ്പം നിലനിർത്തുന്നതിനായി പച്ചയോ ഉണങ്ങിയതോ ആയ ചകിരിയിട്ട് മൂടുന്നത് നല്ലതാണ്. തെങ്ങിൻ്റെ ചുവട്ടിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ വരികൾക്കിടയിൽ ചാലു കീറിയോ, ഓരോ തെങ്ങിൻ്റെ കടയ്ക്ക് ചുറ്റും തടിയിൽ നിന്നും അര മീറ്റർ അകലത്തിൽ വട്ടത്തിൽ ചാലുകൾ എടുത്തോ, അതിൽ ചകിരി നിരത്തിയ ശേഷം മണ്ണിട്ടുമൂടാവുന്നതാണ്. ചകിരിയുടെ കുഴിഞ്ഞ ഉൾഭാഗം മുകളിലേയ്ക്ക് വരത്തക്ക വിധത്തിലാണ് ചകിരി ചാലുകളിൽ അടുക്കേണ്ടത്. ഇതിന് മുകളിൽ മണ്ണിട്ടു മൂടണം.
വേനൽകാലമാണ്, തടങ്ങളിൽ ഈർപ്പം നിലനിർത്തണം
