തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 m ഉയരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 13 മുതൽ 15 വരെ അതിശക്തമായ മഴക്കും ആഗസ്റ്റ് 13 മുതൽ 17 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍:
ഓറഞ്ച് അലർട്ട്
13/08/2024: പത്തനംതിട്ട, ഇടുക്കി
14/08/2024: എറണാകുളം, തൃശൂർ
15/08/2024: ഇടുക്കി
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
13/08/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
14/08/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
15/08/2024: പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
16/08/2024: മലപ്പുറം, കോഴിക്കോട്, വയനാട്
17/08/2024: എറണാകുളം, ഇടുക്കി, തൃശൂർ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 ആഗസ്റ്റ് 13,14,15,16,17) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)
തിരുവനന്തപുരം : ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കൊല്ലം : ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
പത്തനംതിട്ട : അതിശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
ആലപ്പുഴ : നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
കോട്ടയം : ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
എറണാകുളം : ശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
ഇടുക്കി : അതിശക്തമായ മഴ- ശക്തമായ മഴ- അതിശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
തൃശൂര്‍ : ശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
പാലക്കാട് : ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- നേരിയ മഴ – നേരിയ മഴ
മലപ്പുറം: ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
കോഴിക്കോട് : ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
വയനാട്: ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
കണ്ണൂര്‍ : ശക്തമായ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
കാസറഗോഡ് : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴ
മഴസാധ്യതാപ്രവചനത്തിലെ വിവിധതലത്തിലുള്ള തീവ്രതയും മുന്നറിയിപ്പിന്റെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കുന്ന രീതി:
1. വെള്ള: മഴയില്ല (മുന്നറിയിപ്പില്ല)
2. പച്ച: നേരിയ മഴ (മുന്നറിയിപ്പില്ല) : 15.6mm മുതല്‍ 64.4 mm വരെ / ദിവസം
3. മഞ്ഞ: ശക്തമായ മഴ (മഞ്ഞജാഗ്രത : അറിയിപ്പുകള്‍ ശ്രദ്ധിക്കുക) :64.5mm മുതല്‍ 115.5 mm വരെ / ദിവസം
4. ഓറഞ്ച്: അതിശക്തമായ മഴ ( ഓറഞ്ചുജാഗ്രത: ജാഗ്രത പാലിക്കുക) : 115.6mm മുതല്‍ 204.4 mm വരെ / ദിവസം
5. ചുവപ്പ്: അതിതീവ്രമായ മഴ (ചുവപ്പുജാഗ്രത: മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക) : 204.4mm നു മുകളില്‍/ദിവസം.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
2024 ആഗസ്റ്റ് 13 മുതൽ ആഗസ്റ്റ് 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 13.08.2024 മുതൽ 17.08.2024 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
13.08.2024 മുതൽ 17.08.2024 വരെ: കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രതാ നിർദേശം
13/08/2024 മുതൽ 17/08/2024 വരെ : മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
13.08.2024: ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, മാലി ദ്വീപ് പ്രദേശം , മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ , തെക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
14.08.2024: ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, മാലി ദ്വീപ് പ്രദേശം , മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
15.08.2024 & 16.08.2024: ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, മാലി ദ്വീപ് പ്രദേശം , മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
17.08.2024: ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, മാലി ദ്വീപ് പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.
(ഈ കുറിപ്പ് പൂര്‍ണ്ണമായും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ പ്രവചനങ്ങളെയും കേരളസംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കുറിപ്പുകളെയും ആധാരമാക്കിയുള്ളതാണ്.)