ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു. വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് ഓറഞ്ച് മെസ്സേജ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതി തീവ്രന്യുനമർദ്ദം ഫെയ്ൻജൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു . നാളെ ഉച്ചക്ക് ശേഷം (നവംബർ 30) കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കു സാധ്യത . ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 1, 2 തീയതികളിൽ അതിശക്തമായ മഴയ്ക്കും നവംബർ 30 – ഡിസംബർ 3 തീയതികളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍.
ഓറഞ്ച്ജാഗ്രത
01/12/2024: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
02/12/2024: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മഞ്ഞജാഗ്രത
30/11/2024: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
01/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ്
02/12/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
03/12/2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 നവംബർ 29,30 ഡിസംബർ1,2,3) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)
തിരുവനന്തപുരം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- ശക്തമായ മഴ – നേരിയ മഴ
കൊല്ലം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- ശക്തമായ മഴ – നേരിയ മഴ
പത്തനംതിട്ട : നേരിയ മഴ- നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
ആലപ്പുഴ : നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
കോട്ടയം : നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
എറണാകുളം : നേരിയ മഴ- ശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
ഇടുക്കി : നേരിയ മഴ- നേരിയ മഴ- അതിശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
തൃശൂര്‍ : നേരിയ മഴ- ശക്തമായ മഴ- അതിശക്തമായ മഴ- ശക്തമായ മഴ – നേരിയ മഴ
പാലക്കാട് : നേരിയ മഴ- ശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ – നേരിയ മഴ
മലപ്പുറം: നേരിയ മഴ- ശക്തമായ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ – നേരിയ മഴ
കോഴിക്കോട് : നേരിയ മഴ- നേരിയ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ – ശക്തമായ മഴ
വയനാട്: നേരിയ മഴ- നേരിയ മഴ- അതിശക്തമായ മഴ- അതിശക്തമായ മഴ – നേരിയ മഴ
കണ്ണൂര്‍ : നേരിയ മഴ- നേരിയ മഴ- ശക്തമായ മഴ- അതിശക്തമായ മഴ – ശക്തമായ മഴ
കാസറഗോഡ് : നേരിയ മഴ- നേരിയ മഴ- ശക്തമായ മഴ- അതിശക്തമായ മഴ – ശക്തമായ മഴ
മഴസാധ്യതാപ്രവചനത്തിലെ വിവിധതലത്തിലുള്ള തീവ്രതയും മുന്നറിയിപ്പിന്റെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കുന്ന രീതി:
- വെള്ള: മഴയില്ല (മുന്നറിയിപ്പില്ല)
- പച്ച: നേരിയ മഴ (മുന്നറിയിപ്പില്ല) : 15.6mm മുതല്‍ 64.4 mm വരെ / ദിവസം
- മഞ്ഞ: ശക്തമായ മഴ (മഞ്ഞജാഗ്രത : അറിയിപ്പുകള് ശ്രദ്ധിക്കുക) :64.5mm മുതല്‍ 115.5 mm വരെ / ദിവസം
- ഓറഞ്ച്: അതിശക്തമായ മഴ ( ഓറഞ്ചുജാഗ്രത: ജാഗ്രത പാലിക്കുക) : 115.6mm മുതല്‍ 204.4 mm വരെ / ദിവസം
- ചുവപ്പ്: അതിതീവ്രമായ മഴ (ചുവപ്പുജാഗ്രത: മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക) : 204.4mm നു മുകളില്‍ / ദിവസം.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
2024 നവംബർ 30 മുതൽ ഡിസംബർ 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
തെക്കൻ കേരള തീരത്ത് ഇന്നും നാളെയും (29/11/2024 & 30/11/2024 വരെ) കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ 01/12/2024 മുതൽ 03/12/2024 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതിതീവ്രന്യൂനമർദം അടുത്ത 6 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
29/11/2024 & 30/11/2024: തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
01/12/2024 മുതൽ 03/12/2024 വരെ: കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
01/12/2024 മുതൽ 03/12/2024 വരെ: കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
പ്രത്യേക ജാഗ്രതാ നിർദേശം
വടക്കൻ തമിഴ്നാട് തീരം, പുതുച്ചേരി, അതിനോട് ചേർന്ന തെക്കൻ ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് നിലനിൽക്കുന്നു. ഇന്ന് (29/11/2024) വൈകുന്നേരത്തോടെ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെയും വേഗത വർധിച്ച് അതിശക്തമായ കാറ്റായി മാറാൻ സാധ്യത. നവംബർ 30 രാവിലെ മുതൽ വൈകുന്നേരം വരെ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെയും വേഗത കൈവരിക്കുകയും തുടർന്ന് ക്രമേണ കാറ്റിന്റെ വേഗത കുറയാനും സാധ്യത.
തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ നവംബർ 30 വൈകുന്നേരം വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് നിലനിൽക്കാനും തുടർന്ന് ക്രമേണ വേഗത കുറയാനും സാധ്യത.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് നിലനിൽക്കുന്നു. ഇന്ന് (29/11/2024) വൈകുന്നേരത്തോടെ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെയും വേഗത വർധിച്ച് അതിശക്തമായ കാറ്റായി മാറാൻ സാധ്യത. നവംബർ 30 രാവിലെയോടു കൂടി കാറ്റ് ശക്തി പ്രാപിച്ച് മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെയും ആകാനും നവംബർ 30 വൈകുന്നേരത്തോടു കൂടി വേഗത ക്രമേണ കുറഞ്ഞ് മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വരെയും ആകാൻ സാധ്യത.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങളിൽ നവംബർ 30 വൈകുന്നേരം വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് നിലനിൽക്കുകയും തുടർന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയാനും സാധ്യത.
കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തന്നെ ആഴക്കടലിൽ നിന്ന് തീരത്തേക്ക് മടങ്ങാൻ നിർദേശിക്കുന്നു.
മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
(ഈ കുറിപ്പ് പൂര്‍ണ്ണമായും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ പ്രവചനങ്ങളെയും കേരളസംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കുറിപ്പുകളെയും ആധാരമാക്കിയുള്ളതാണ്. )