ആരോഗ്യമുള്ള സൂചിക്കന്നുകള്‍ വേണം നടാന്‍ ഉപയോഗിക്കാന്‍. വാഴ നട്ട് ഒരു മാസത്തിനകം ജൈവവളം, എല്ലുപൊടി എന്നിവയും നല്‍കണം. നടുന്നതിനു മുമ്പായി കുമ്മായവും വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്. വാഴയില്‍ പിണ്ടിപ്പുഴുവിന്‍റെ ആക്രമണം രൂക്ഷമാണെങ്കില്‍ നിയന്ത്രിക്കാന്‍ 2.5 മി.ലി ക്ലോര്‍പൈറിഫോസ് ഒരു ലിറ്റര്‍ വെളളത്തിന് എന്ന തോതില്‍ ഇലക്കവിളുകളിലും, ദ്വാരങ്ങളിലും നല്ലവിധം ഇറങ്ങിച്ചെല്ലത്തക്കവിധം തളിച്ച് കൊടുക്കാവുന്നതാണ്.