കുട്ടനാട്ടില്‍ നെല്‍ക്കൃഷിയില്‍ 19:19:19, സമ്പൂര്‍ണ്ണ തുടങ്ങിയ വളങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് ഫലപ്രദമായി പ്രയോഗിച്ചു വരുന്നുണ്ട്. വിത്ത് വിതയ്ക്കുന്നതിന് ഡ്രോണ്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണോ എന്ന് മങ്കൊമ്പ് എം.എസ് സ്വാമിനാഥന്‍ നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ രണ്ടാംകൃഷി സീസണില്‍ ഫീല്‍ഡ് തല പഠനം നടത്തി വരുന്നു. എന്നാല്‍ രാസകീടനാശിനികളോ, കളനാശിനികളോ ഡ്രോണ്‍ ഉപയോഗിച്ച് പ്രയോഗിക്കാന്‍ പാടുള്ളതല്ല. ഇത് നിയമവിരുദ്ധവും പരിസ്ഥിതിയ്ക്ക് ദോഷകരവുമാണ്. ഡ്രോണ്‍ ഉപയോഗിച്ച് കളനാശിനികളോ കീടനാശിനികളോ ഉപയോഗിക്കരുത് എന്ന് കെ.സി.പി.എം മങ്കൊമ്പില്‍ നിന്നും അറിയിക്കുന്നു.
വിത്ത് വിതയ്ക്കാൻ ഡ്രോണ്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണോ?
