കേരളവെറ്ററിനറി ആന്റ് അനിമൽസയൻസ് സർവ്വകലാശാലയുടെ വയനാട്ടിലെ പൂക്കോടുള്ള കോളേജ് ഓഫ് ഡെയറി സയൻസ് ആന്റ്ടെക്നോളജിയിലേയ്ക്ക്ടീച്ചിങ് അസിസ്റ്റന്റ് (ഫിസിക്കൽ എഡ്യൂക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്), ഗസ്റ്റ്ലക്ചറർ (ഡെയറി എഞ്ചിനീയറിങ്) എന്നീ തസ്തികകളിലുള്ള ഒഴിവുകളിലേക്ക്ദിവസ വേതനാടിസ്ഥാനത്തിൽ താല്ക്കാലിക നിയമനത്തിനായി ഇന്റർവ്യൂ നടത്തുന്നു. 2025 ഒക്ടോബർ 23- ന് രാവിലെ 10 മണിയ്ക്ക് വയനാട്ടിലെ CDST കോളേജിൽ വെച്ചാണ് ഇന്റർവ്യൂ. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും പകർപ്പുകളും പ്രവൃത്തിപരിചയം തെളിയിക്കുന്നതിനുള്ള രേഖകളും വയസ്സ്തെളിയിക്കുന്നരേഖകളും അപേക്ഷാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.kvasu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
താല്ക്കാലിക നിയമനത്തിനായി ഇന്റർവ്യൂ നടത്തുന്നു
