എറണാകുളം ജില്ലയിലെ കൃഷിഭവനുകളില്‍ ഇന്‍ന്‍റേണ്‍ഷിപ്പ് അറ്റ് കൃഷിഭവന്‍ പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലനത്തിനായി വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍/ ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍/ ഓര്‍ഗാനിക് ഫാമിംഗ് ഇന്‍ അഗ്രികള്‍ച്ചര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. www.keralaagriculture.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായും ജില്ലാ കൃഷിഓഫീസ് എറണാകുളം, ബ്ലോക്ക് തലത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫീസ്, കൃഷിഭവനുകള്‍ എന്നിവിടങ്ങളില്‍ ഓഫ് ലൈനായും അപേക്ഷ സ്വീകരിക്കുന്നതാണ്. അപേക്ഷഫോറം www.keralaagriculture.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പ്രായപരിധി 2023 ആഗസ്റ്റ് 1ന് 18 നും 41 നും മധ്യേ. അവസാന തീയ്യതി 2023 ഒക്ടോബര്‍ 5.
‘ഇന്‍ന്‍റേണ്‍ഷിപ്പ് അറ്റ് കൃഷിഭവന്‍’ പദ്ധതിയിലേക്ക് അപേക്ഷിക്കാം
