കോഴിക്കോട് ജില്ലയിലെ കൃഷിഭവനുകളിലേക്ക് 6 മാസത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു (മാസം 5000/- രൂപ വീതം). വി.എച്ച്. എസ് .സി (അഗ്രി) പൂര്‍ത്തിയാക്കിയവര്‍ക്കും. അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗാനിക് ഫാര്‍മിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 2024 ഓഗസ്റ്റ് 1ന് 18-41 പ്രായപരിധിയില്‍ ഉളളവരായിരിക്കണം. 2024 സെപ്റ്റംബർ 6 മുതല്‍ 2024 സെപ്റ്റംബർ 13 വരെ www.keralaagriinterns.gov.in എന്ന പോര്‍ട്ടലിലൂടേയോ, കൃഷി ഭവന്‍/കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫീസ്/പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് എന്നിവിടങ്ങളിലേക്ക് ഓണ്‍ലൈന്‍/ഓഫ്ലൈന്‍ ആയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് കൃഷി ഭവനുകളുമായി ബന്ധപ്പെടേണ്ടതാണ്