കവുങ്ങിന് നന തുടരണം. ഇടവിളകൃഷിയിലൂടെ കവുങ്ങിൻ തോട്ടം കൂടുതൽ ആദായകരമാക്കാം. ജാതി, വാഴ, തീറ്റപ്പുല്ല്, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ഔഷധചെടികൾ എന്നിവ ഇടവിളകൃഷിക്ക് യോജിച്ചവയാണ്. പ്രധാന വിളക്കൊപ്പം ഇടവിളകൾക്കും വളവും വെള്ളവും നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.ചേന, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗ്ഗ വിളകൾ ഇപ്പോൾ നടാവുന്നതാണ്. വേനൽ മഴയോടെയാണ് ഇവ നടേണ്ടത്. ശ്രീകീർത്തി, ശ്രീരൂപ എന്നിവ അത്യുല്പാദന ശേഷിയുള്ള കാച്ചിൽ ഇനങ്ങളാണ്.
കവുങ്ങ് തോട്ടത്തിൽ ഇടവിളകൃഷി ലാഭകരം