കഴിഞ്ഞ മാസം വളം നൽകാത്ത കമുകുകൾക്ക് ഈ മാസം ഒന്നാം ഗഡു രാസവളം ചേർക്കാം. കാലവർഷം അവസാനിക്കുന്നതോടെ കിളച്ചോ കൊത്തിയോ തോട്ടത്തിലെ മണ്ണ് ഇളക്കണം. മണൽ പ്രദേശങ്ങളിൽ ഈ കിളക്കൽകെകൊണ്ട് വേരുതീനിപ്പുഴുക്കൾ പുറത്തുവരികയും കാക്കകൾ കൊത്തി അവയെ നിയന്ത്രിക്കുകയും ചെയ്യും. ചാലുകൾ വൃത്തിയാക്കി നീർവാർച്ച മെച്ചപ്പെടുത്തണം. വെളിച്ചം കുറവുള്ള തോട്ടങ്ങളിൽ റോബസ്റ്റയോ, ഞാലിപ്പൂവനോ ഇടവിളയായി നടാവുന്നതാണ്.
കമുക് പരിപാലനത്തിന് നിർദ്ദേശങ്ങൾ
