Menu Close

കശുമാവിലെ പൂങ്കുലവാട്ടം

പ്രധാന പൂങ്കുലയിലും തൊട്ടടുത്ത പൂങ്കുലയിലും കാണപ്പെടുന്ന ചെറിയ കുതിർന്നത് പോലുള്ള പാടുകളാണ് ആദ്യ ലക്ഷണം. പാടുകൾ പിങ്ക് കലർന്ന തവിട്ടു നിറത്തിൽ ആകുകയും പിന്നീട് വളർന്നു പൊറ്റ മൂടിയ പോലെയും ആകും. ചെറിയ പാടുകൾ വലുതായി പൂങ്കുല ഉണങ്ങി പോകുന്നു. നിയന്ത്രിക്കാനായി കോപ്പർ ഓക്സിക്ലോറൈഡ് 50 EC (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) കീടനാശിനിയായ ലാംഡ സിഹലോത്രിൻ 5 EC (6 മില്ലി 10 ലിറ്റർ വെള്ളത്തിൽ) ചേർന്ന മിശ്രിതം തളിക്കുക.