Menu Close

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിൽ ജൂനിയർ സിവിൽ എഞ്ചിനീയർ താത്കാലിക നിയമനം

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിൽ എഞ്ചിനീയറിംഗ് & പ്രോസസ്സിംഗ് ഡിവിഷനിൽ ‘ജൂനിയർ എഞ്ചിനീയർ സിവിൽ’ തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.. ഉദ്യോഗാർത്ഥികൾക്ക് സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ്ക്ലാസ് മാർക്കോടെ ബിടെക് ബിരുദവും സിവിൽ വർക്ക് സൂപ്പർവിഷൻ, എസ്റ്റിമേഷൻ, ബില്ലിംഗ് , എന്നിവയിൽ മൂന്നുവർഷത്തെ പരിചയവും ഉണ്ടായിരിക്കണം. അപേക്ഷകർക്ക് 2025 ജനുവരി 1-ന് 28 വയസ്സ് കവിയാൻ പാടില്ല. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം 2025 ഏപ്രിൽ 07-ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം ജോയിന്റ് ഡയറക്ടർ (ഇ&പി), എഞ്ചിനീയറിംഗ് & പ്രോസസ്സിംഗ് , ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം, റബ്ബർബോർഡ് പി. ഒ. കോട്ടയം -686009 എന്ന വിലാസത്തിൽ അപേക്ഷിക്കുക. വിശദാംശങ്ങൾക്ക് www.rubberboard.gov.in സന്ദർശിക്കുക. ഫോൺ: 0481-2353311 (എക്സ്റ്റൻഷൻ-236)