Menu Close

ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിൽ ‘ജൂനിയർ എഞ്ചിനീയർ സിവിൽ’ താത്കാലിക നിയമനം

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ എഞ്ചിനീയറിങ്‌ & പ്രോസസ്സിങ്‌ ഡിവിഷനില്‍ ‘ജൂനിയര്‍ എഞ്ചിനീയര്‍ സിവില്‍’ തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ്ക്ലാസ് മാര്‍ക്കോടെ ബിടെക് ബിരുദവും സിവില്‍ വര്‍ക്ക് സൂപ്പര്‍വിഷന്‍, എസ്റ്റിമേഷന്‍, ബില്ലിങ്ങ്, എന്നിവയില്‍ മൂന്നുവര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് 2025 ജനുവരി 1-ന് 28 വയസ്സ് കവിയാന്‍ പാടില്ല. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം 2025 ഏപ്രില്‍ 07-ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം ജോയിന്‍റ് ഡയറക്ടര്‍ (ഇ&പി), എഞ്ചിനീയറിങ്‌ & പ്രോസസ്സിങ്‌ ഡിവിഷന്‍, ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം, റബ്ബര്‍ബോര്‍ഡ് പി. ഒ. കോട്ടയം -686009 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. വിശദാംശങ്ങള്‍ക്ക് (www.rubberboard.gov.in) സന്ദര്‍ശിക്കുക. ഫോണ്‍: 0481-2353311 (എക്സ്റ്റന്‍ഷന്‍-236)