Menu Close

ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിൽ റിസർച്ച് അസോസിയേറ്റ് താൽക്കാലിക ഒഴിവ്

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ജീനോം അനാലിസിസ് ലാബിൽ ‘റിസർച്ച് അസോസിയേറ്റ് (ബയോ ഇൻഫർമാറ്റികസ്)’ നെ താൽകാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ ബയോ ഇൻഫർമാറ്റിക്സ്/ കമ്പ്യൂട്ടേഷണൽ ബയോളജി ഇവയിലേതിലെങ്കിലും ഡോക്ടറേറ്റ് ബിരുദമുള്ളവരോ അല്ലെങ്കിൽ ബയോ ഇൻഫർമാറ്റിക്സ്/ ബയോസയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഒരു പ്രമുഖ സ്ഥാപനത്തിൽ ട്രാൻസ്ക്രിപ്റ്റോം, ഹോൾജീനോം, മെറ്റാജീനോം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ എൻ.ജി.എസ്. (ചഏട) ഡേറ്റ അനാലിസിസിൽ മൂന്നുവർഷമെങ്കിലും ഗവേഷണ പരിചയമുള്ളവരോ ആയിരിക്കണം. അപേക്ഷകർക്ക് 2025 ജനുവരി 01 ന് 35 വയസ്സ് കവിയാൻ പാടില്ല. താൽപര്യമുള്ളവർ യോഗ്യതകളും പ്രവൃത്തിപരിചയവും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം അപേക്ഷകൾ ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ അസിസ്റ്റന്റ് സെക്രട്ടറി (റിസർച്ച്) യുടെ പേരിൽ 2025 ഏപ്രിൽ 04നു മുമ്പ് ലഭിക്കത്തക്കവണ്ണം ഇ മെയിൽ ചെയ്യുക. വിലാസം resadm@rubberboard.org.in കൂടുതൽ വിവരങ്ങൾക്ക് www.rubberboard.gov.in സന്ദർശിക്കുക.