തെങ്ങോലകൾക്ക് നല്ല പച്ചനിറം കിട്ടാനും തേങ്ങയിലെ എണ്ണ കൂട്ടുന്നതിനും തെങ്ങൊന്നിന് 500 ഗ്രാം വീതം മഗ്നീഷ്യം സൾഫേറ്റ് ചേർക്കുന്നത് നല്ലതാണ്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ചാല് കീറി നീർവാർച്ച മെച്ചമാക്കണം. തറനിരപ്പിൽ നിന്ന് ചുരുങ്ങിയത് ഒരു മീറ്റർ താഴെയാകണം ജലനിരപ്പ്. ചെരിവുള്ള തോട്ടങ്ങളിൽ മണ്ണൊലിപ്പ് തടയുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണം. മേൽമണ്ണ് നഷ്ടപ്പെടുമ്പോൾ മൂലകങ്ങളും ഫലപുഷ്ടിയുള്ള സൂക്ഷ്മജീവികളും നഷ്ടപ്പെട്ട് മണ്ണിന്റെ ഉല്പാദനക്ഷമത നശിക്കും. തെങ്ങിൻതോപ്പിലെ ഇടവിളകളെ സംരക്ഷിച്ച് അവയ്ക്കുള്ള വളങ്ങളും കൂടി ചേർക്കുകയാണെങ്കിൽ നാളികേര ഉല്പാദനം കൂടും.
തെങ്ങിന് പോഷക വർധന മാർഗങ്ങൾ
