പിറവം നിയമസഭാ മണ്‌ഡലത്തിൻറെ പരിധിയിൽ വരുന്ന വിവിധ പാടശേഖരങ്ങളിൽ നബാർഡ് RIDF പദ്ധതിയുടെ കീഴിൽ അടിസ്ഥാനസൗകര്യ വികസന പ്രവൃത്തികൾ നടപ്പിലാക്കി നൂറുമേനി വിളയിക്കാൻ പ്രാപ്‌തമാക്കുന്ന പരിപാടിക്ക് സംസ്ഥാന കാർഷിക വികസനകർഷക ക്ഷേമ വകുപ്പ് വിഭാവനം ചെയ്തിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി രാമമംഗലം ഗ്രാമപഞ്ചായത്ത് ഊരമന ശിവലി-സെൻട്രൽ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുടെ നിർമ്മാണോത്ഘാടനം 2025 ഫെബ്രുവരി 25 ന് രാവിലെ 11.30 മണിക്ക് ശിവലി ജംഗ്ഷനിൽ വച്ച് കേരള സംസ്ഥാനകൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കുകയാണ്. പിറവം എം.എൽ.എ അഡ്വ. അനൂപ് ജേക്കബ് അദ്ധ്യക്ഷത വഹിക്കുന്നു. കോട്ടയം എം പി അഡ്വ. ഫ്രാൻസിസ് ജോർജ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുടെ നിർമ്മാണോത്ഘാടനം 25 ന്
