സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം നൂറുദിന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള കതിര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്‍റെ സംസ്ഥാനതല വിതരണം ഉദ്ഘാടനം 2024 സെപ്റ്റംബർ ഒമ്പതാം തീയതി മൂന്നു മണിക്ക് അങ്കമാലി സിഎസ്ഐ ഹാളില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കുന്നു. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചാലക്കുടി എം പി ബെന്നി ബഹനാന്‍ മുഖ്യാതിഥിയായിരിക്കും. കര്‍ഷകരെ ശാക്തീകരിക്കുക, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഒപ്ടിമൈസ് ചെയ്യുക, കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി പ്രോത്സാഹിപ്പിക്കുക, കര്‍ഷകര്‍ക്ക് വിപണികളുമായുള്ള ബന്ധം സുഗമമാക്കുക, അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ക്കും എം എസ് എം ഇ കള്‍ക്കും പിന്തുണ നല്‍കുക എന്നിവയാണ് കതിര്‍ ആപ്പ് ലക്ഷ്യമിടുന്നത്.