ക്ഷീര വികസന വകുപ്പ് തയ്യാറാക്കിയ ക്ഷീരസംഘങ്ങൾക്കായുള്ള ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനമായ ക്ഷീരശ്രീ പോർട്ടൽ – ഓൺലൈൻ പാൽ സംഭരണ വിപണന ഉദ്ഘാടനം 2024 ഒക്ടോബർ 5 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പദ്ധതിയാണിത്. മിൽമ ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഡോ. ശശി തരൂർ എം.പി വിശിഷ്ടാതിഥിയാകും.