Menu Close

ഫാംപ്ലാൻ വിപണന കേന്ദ്രം ഉദ്ഘാടനം 22 ന്

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്‍റെ കിഴില്‍ ഫാംപ്ലാന്‍ വികസന പദ്ധതി പ്രകാരം തവനൂര്‍, വളാഞ്ചേരി കാര്‍ഷിക ബ്ലോക്കുകളിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള തവനൂര്‍ ഫാംപ്ലാൻ (FPO) യുടെ വിപണന കേന്ദ്രം ഉദ്ഘാടനം 2024 ജൂൺ 22 ഉച്ചയ്ക്ക് 2 മണിക്ക് ഓണിയില്‍ പാലത്തിനു സമീപം വളാഞ്ചേരി മുന്‍സിപ്പല്‍ നഗരസഭ ചെയര്‍മാന്‍, അഷ്റഫ് അമ്പലത്തിങ്ങലിന്‍റെ അദ്ധ്യക്ഷതയില്‍ കോട്ടക്കല്‍ മണ്ഡലം എം.എല്‍.എ. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ നിര്‍വഹിക്കുന്നു.