Menu Close

കാർഷിക സംഭരണശാലയുടെ ഉദ്ഘാടനം

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ RKVY (രാഷ്ട്രീയ കൃഷി വികാസ് യോജന) പ്രകാരം കൊല്ലങ്കോട് നെൻമേനി പാടശേഖര നെല്ലുൽപാദന സമിതിക്ക് അനുവദിച്ച വിശാലമായ ഉൽപ്പന്ന സംഭരണ കേന്ദ്രം കർഷകർക്കായി തുറന്നു നൽകുന്നു. കാർഷിക സംഭരണശാല 10.07.2025 ന് ഉച്ചക്ക് 200 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്. ചടങ്ങിൽ നെന്മാറ നിയോജകമണ്ഡലം എം.എൽ.എ. കെ. ബാബു അദ്ധ്യക്ഷത വഹിക്കും. ആലത്തൂർ എം.പി. കെ. രാധാകൃഷ്ണൻ വിശിഷ്ഠാതിഥിയായിരിക്കും.