Menu Close

കൂണ്‍ഗ്രാമ പദ്ധതി ഉദ്ഘാടനവും ആദരിക്കലും

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന കൂണ്‍ഗ്രാമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കൂണ്‍ മേഖലയിലെ പുരോഗമന കര്‍ഷകരെ ആദരിക്കലും 2024 ജൂൺ 28 വൈകിട്ട് 3.00 മണിയ്ക്ക് പാംവ്യൂ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഓയില്‍ പാം ഇന്‍ഡ്യാ ലിമിറ്റ്ഡ്, ഏരൂര്‍ വച്ച് നടത്തപ്പെടുന്നു. പുനലൂര്‍ എം.എല്‍.എ. പി.എസ്. സുപാലിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് കൂണ്‍ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം നിര്‍വ്വഹിക്കുന്നു. തദവസരത്തില്‍ മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സംസ്ഥാനത്തെ പുരോഗമന കൂണ്‍കര്‍ഷകരെ ആദരിക്കുന്നതാണ്. ഇതിനോടനുബന്ധിച്ച് 2024 ജൂൺ 27 രാവിലെ 9.00 മണിമുതല്‍ കാര്‍ഷിക മേളയും വിപണനവും സെമിനാറും സംഘടിപ്പിക്കുന്നു.