ഇടുക്കി ജില്ലയിലെ പീരുമേട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
പീരുമേടിലെ കാര്‍ഷിക പുരോഗതി
- പീരുമേടിന് മികച്ച ജൈവ കാർഷിക മണ്ഡലത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു
- പെരുവന്താനം – പീരുമേട് – ഏലപ്പാറ പഞ്ചായത്തുകളെ ഉൾപ്പെടുത്തി മഷ്റൂം വില്ലേജ് പദ്ധതി ആരംഭിച്ചു
- സംസ്ഥാന പച്ചക്കറിത്തോട്ടം വണ്ടിപെരിയാറിന്റെ 23 ഉൽപ്പന്നങ്ങൾ കേരളാഗ്രോ ബ്രാൻഡിൽ
- പീരുമേട് ഡെവലപ്മെന്റ്റ് സൊസൈറ്റിക്ക് 20 ലക്ഷം രൂപയുടെ ഹൈടെക് കൂൺ ഉൽപാദന യൂണിറ്റ് തുടങ്ങി
- കൊക്കയാർ -സ്മാർട്ട് കൃഷിഭവൻ ആയി
- കർഷകരുടെ ജൈവ ഉത്പന്നങ്ങളുടെ കയറ്റുമതിക്കായി അരക്കോടി രൂപ ചെലവിൽ PDS ന് സംയോജിത പാക്ക് ഹൗസ് ആരംഭിച്ചു.