മരച്ചീനി നടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മണ്ണ് കൂനകൂട്ടി അതിനു മേലെ നടുന്നതാണ് ഉത്തമം. മൂർച്ചയുള്ള കത്തിയുപയോഗിച്ച് തണ്ടുകൾ 15 മുതൽ 20 സെ മീ നീളമുള്ള സെറ്റുകളാക്കണം. എന്നിട്ട് കമ്പിന്റെ അടിവശം ചെത്തിമിനുക്കിയശേഷം 4 മുതൽ 6 സെ മീ ആഴത്തിൽ നടണം. ഒരു കുഴിയിൽ ഒരു കമ്പെന്നനിലയിൽ 90 X 90 സെ. മീ അകലത്തിൽ ചതുരീതിയിലുള്ള നടീൽ രീതിയാണ് നല്ലത്. നട്ട് 15 ദിവസം കഴിഞ്ഞാൽ മുളയ്ക്കാത്ത കമ്പുകൾക്ക് പകരം 40 സെ മീ നീളമുള്ള സെറ്റുകൾ മാറ്റിനടണം. ഇങ്ങനെ ഒരു ഏക്കറില്‍ 90 X 90 സെ . മീ അകലത്തിൽ 3200 ചെടികൾ നടാവുന്നതാണ്.