ഞാറ്റുവേലച്ചന്തയും കര്‍ഷകസഭകളും സംസ്ഥാനതല ഉദ്ഘാടനം 2024 ജൂണ്‍ 22 വൈകുന്നേരം 4 മണിക്ക് കായംകുളം ടി എ കണ്വന്ഷന് സെന്ററില്‍ വച്ച് കായംകുളം എംഎല്‍എ അഡ്വ.യു പ്രതിഭയുടെ അധ്യക്ഷതയില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കുന്നു. ഇതോടനുബന്ധിച്ച് ഭാരത സര്‍ക്കാരിന്റെ ഭൗമ സൂചിക പദവി ലഭിച്ച ഓണാട്ടുകര എള്ളിന്റെ സംഭരണ ഉദ്ഘാടനം, കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക പരിശീലന പരിപാടി, കൃഷി ശാസ്ത്രജ്ഞരെ ആദരിക്കല്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കാര്‍ഷിക പ്രദര്‍ശനം രാവിലെ 10 മണി മുതല്‍ ആരംഭിക്കും.
നല്ല നടീല്‍ വസ്തുക്കളുമായി കൃഷിഭവനുകളില്‍ ഞാറ്റുവേല ചന്തകള്‍ 2024 ജൂണ്‍ 22 മുതല്‍ ജൂലൈ 5 വരെ നടക്കുന്നു.