Menu Close

ഫീൽഡ് മാനേജർമാരെ നിയമിക്കുന്നു

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിന് കീഴിൽ പത്തനംതിട്ട ജില്ലയിലെ ചേത്തയ്ക്കലിലുള്ള സെൻട്രൽ എക്സ്പെരിമെന്റ് സ്റ്റേഷനിൽ ഫീൽഡ് സൂപ്പർവിഷൻ ജോലിക്കായി താൽകാലിക അടിസ്ഥാനത്തിൽ ഫീൽഡ് മാനേജർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ ബോട്ടണി/സുവോളജി/ലൈഫ് സയൻസസ് വിഷയങ്ങളിലേതിലെങ്കിലും ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരായിരിക്കണം. അപേക്ഷകർക്ക് 2025 മാർച്ച് 31 -ന് മുപ്പത് വയസ്സ് കവിയാൻ പാടില്ല. എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപര്യമുള്ളവർ യോഗ്യതകളും പ്രവ്യത്തിപരിചയവും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം നിശ്ചിത ഫോറത്തിൽ അപേക്ഷകൾ 2025 ഏപ്രിൽ 04 ന് മുൻപ് ലഭിക്കത്തക്കവണ്ണം ces@rubberboard.org.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്  www.rubberboard.gov.in വെബ്സൈറ്റ് സന്ദർശിക്കുക.