Menu Close

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ഹെല്‍പ്പര്‍മാർ പ്രവർത്തനത്തിന് സജ്ജമായി

കേരളസർക്കാർ മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പുതുതായി പരിശീലനം പൂർത്തിയാക്കിയ 440 എ ഹെല്‍പ്പര്‍മാർ പ്രവർത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂർത്തിയാക്കി അക്രഡിറ്റ് ചെയ്ത് എ-ഹെല്‍പ്പായി മാറ്റുന്നത്. മൃഗസംരക്ഷണമേഖലയിലെ വിവിധ പ്രവർത്തനങ്ങള്‍ കർഷകരുടെ അടുക്കല്‍ എത്തിയ്ക്കുകയും, കർഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് എ ഹെല്‍പ്പില്‍ നിന്നും പ്രതീക്ഷിയ്ക്കുന്ന സേവനങ്ങള്‍. മൃഗാരോഗ്യസംരക്ഷണത്തിനും, ഉല്‍പ്പാദന വർദ്ധനവിനും ഉതകുന്ന വിജ്ഞാന വ്യാപന പ്രവർത്തനങ്ങളാണ് എ ഹെല്‍പ്പ് കൊണ്ട് വിഭാവനം ചെയ്യുന്നത്. സേവനങ്ങള്‍ നല്‍കുന്നതിനനുസരിച്ച് എ ഹെല്‍പ്പിന് ചെറിയ തോതിലുള്ള ഫീസും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പരിശീലന പരിപാടി മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശീലനകേന്ദ്രങ്ങളാണ് നടത്തുന്നത്. കുടപ്പനക്കുന്ന്, തിരുവല്ല, തലയോലപ്പറമ്പ്, വാഗമണ്‍, ആലുവ, മലമ്പുഴ, മുണ്ടയാട്, സുല്‍ത്താന്‍ബെത്തേരി എന്നീ സ്ഥലങ്ങളിലെ ലൈവ്സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിംഗ് സെന്‍ററുകള്‍ ആണ് പരിശീലനം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. സുനില്‍കുമാര്‍ പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫീസര്‍, ലൈവ്സ്റ്റോക്ക് മാനേജമെന്‍റ് ട്രെയിനിങ് സെന്‍റര്‍, കുടപ്പനക്കുന്ന് ഫോണ്‍ നമ്പര്‍ – 949-590-2020