അതിശക്തമായ മഴ പ്രവചിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പ് ഇന്ന് (2024 മെയ് 13) ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മറ്റുജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയില്‍ ഇന്ന് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ശക്തമായ മഴസാധ്യത കണക്കിലെടുത്ത് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ (മെയ്15) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും വ്യാഴാഴ്ച (മെയ് 16) പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്ച (മെയ് 17) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച (മെയ് 18) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
2024 മെയ് 14ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കള്ളക്കടൽപ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഇന്ന് (14-05-2024) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 15 cm നും 50 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠനഗവേഷണകേന്ദ്രം (INCOIS) അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (14-05-2024) രാത്രി 11.30 വരെ 0.6 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 15 cm നും 50 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
മഴസാധ്യത അടുത്ത നാല് (2024 മെയ് 15-16-17-18) ദിവസങ്ങളില്‍:
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)
തിരുവനന്തപുരം : നേരിയ മഴ- ശക്തമായ മഴ- നേരിയ മഴ-നേരിയ മഴ
കൊല്ലം : നേരിയ മഴ- ശക്തമായ മഴ- നേരിയ മഴ-നേരിയ മഴ
പത്തനംതിട്ട : ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ
ആലപ്പുഴ : നേരിയ മഴ-നേരിയ മഴ-നേരിയ മഴ- ശക്തമായ മഴ
കോട്ടയം : നേരിയ മഴ-നേരിയ മഴ-നേരിയ മഴ- ശക്തമായ മഴ
എറണാകുളം : നേരിയ മഴ- ശക്തമായ മഴ-നേരിയ മഴ- ശക്തമായ മഴ
ഇടുക്കി : നേരിയ മഴ- ശക്തമായ മഴ- ശക്തമായ മഴ- ശക്തമായ മഴ
തൃശൂര്‍ : നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ
പാലക്കാട് : നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ
മലപ്പുറം: നേരിയ മഴ-ശക്തമായ മഴ-ശക്തമായ മഴ-നേരിയ മഴ
കോഴിക്കോട് : നേരിയ മഴ-ശക്തമായ മഴ-നേരിയ മഴ-നേരിയ മഴ
വയനാട്: നേരിയ മഴ-നേരിയ മഴ-ശക്തമായ മഴ-നേരിയ മഴ
കണ്ണൂര്‍ : നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ
കാസറഗോഡ് : നേരിയ മഴ-നേരിയ മഴ-നേരിയ മഴ-നേരിയ മഴ
മഴസാധ്യതാപ്രവചനത്തിലെ വിവിധതലത്തിലുള്ള തീവ്രതയും മുന്നറിയിപ്പിന്റെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കുന്ന രീതി:
- വെള്ള: മഴയില്ല (മുന്നറിയിപ്പില്ല)
- പച്ച: നേരിയ മഴ (മുന്നറിയിപ്പില്ല),
- മഞ്ഞ: ശക്തമായ മഴ (മഞ്ഞജാഗ്രത : അറിയിപ്പുകള് ശ്രദ്ധിക്കുക)
- ഓറഞ്ച്: അതിശക്തമായ മഴ ( ഓറഞ്ച്ജാഗ്രത: ജാഗ്രത പാലിക്കുക)
- ചുവപ്പ്: അതിതീവ്രമായ മഴ (ചുവപ്പുജാഗ്രത: മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക)