ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ 2024 മെയ് 02, 03 തീയതികളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 37°C വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
ഉഷ്ണതരംഗം അതീവജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.
കേരള ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ എന്റെകൃഷി.കോം മുന്നറിയിപ്പ് വിഭാഗത്തില്‍ കൊടുത്തിട്ടുണ്ട്. അവ കർശനമായി പാലിക്കേണ്ടതുണ്ട്.
മഴസാധ്യത അടുത്ത നാല് (2024 മെയ് 3,4,5,6) ദിവസങ്ങളില്‍
(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്)
കാസറഗോഡ് : ഇല്ല-ഇല്ല-ഇല്ല-ഇല്ല
കണ്ണൂര്‍ : ഇല്ല-ഇല്ല-ഇല്ല-ഇല്ല
കോഴിക്കോട് : നേരിയ മഴ- ഇല്ല-ഇല്ല-നേരിയ മഴ
വയനാട്: നേരിയ മഴ- നേരിയ മഴ- നേരിയ മഴ-നേരിയ മഴ
മലപ്പുറം: നേരിയ മഴ- നേരിയ മഴ- നേരിയ മഴ-നേരിയ മഴ
പാലക്കാട് : ഇല്ല-ഇല്ല-ഇല്ല-നേരിയ മഴ
തൃശൂര്‍ : ഇല്ല-ഇല്ല-ഇല്ല-നേരിയ മഴ
ഇടുക്കി : നേരിയ മഴ- നേരിയ മഴ- നേരിയ മഴ-നേരിയ മഴ
എറണാകുളം : നേരിയ മഴ- ഇല്ല-ഇല്ല-നേരിയ മഴ
ആലപ്പുഴ : നേരിയ മഴ- ഇല്ല-ഇല്ല-നേരിയ മഴ
കോട്ടയം : നേരിയ മഴ- ഇല്ല-ഇല്ല-നേരിയ മഴ
പത്തനംതിട്ട : നേരിയ മഴ- നേരിയ മഴ- നേരിയ മഴ-നേരിയ മഴ
കൊല്ലം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ-നേരിയ മഴ
തിരുവനന്തപുരം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ-നേരിയ മഴ
ഇടിമിന്നൽ ജാഗ്രതാ നിർദേശം:
2024 മെയ് 02 മുതൽ 06 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.
ഇന്നത്തെ അന്താരീക്ഷാവസ്ഥ:
മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.