മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ലക്ഷ്യ പ്രാപ്തി നേടിയ വിവിധ വിഭാഗങ്ങളെ ആദരിക്കാന്‍ ഹരിത കേരളം മിഷന് മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് 2.30ന് കലക്ടറേറ്റ് പരിസരത്ത് ഹരിതോത്സവം സംഘടിപ്പിക്കുന്നു. ഹരിത വിദ്യാലയങ്ങളില്‍ ടെന്‍ സ്റ്റാര്‍ പദവി നേടിയ വിദ്യാലയങ്ങള്‍, മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ മാര്‍ക്കും നേടി ഹരിത കുടുംബശ്രീ അയല്‍ക്കൂട്ട പദവി നേടിയ അയല്‍ക്കൂട്ടങ്ങള്‍, സ്റ്റാര്‍ പദവി നേടിയ ഹരിത റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെയാണ് പരിപാടിയില്‍ ആദരിക്കുക. വിവിധ കലാപരിപാടികളും അരങ്ങേറും.
ഹരിതോല്‍സവം മാര്‍ച്ച് എട്ടിന്
