ഈ വര്‍ഷത്തെ കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടായിരിക്കാം ജാതിയില്‍ തലമുടി രോഗം (thread blight) വ്യാപകമായി കണ്ടുവരുന്നു. ആഞ്ഞിലി മരങ്ങളിലാണ് ഈ രോഗബാധ കൂടുതല്‍. നിയന്ത്രിച്ചില്ലെങ്കില്‍ 3-4 വര്‍ഷം കൊണ്ടുതന്നെ വലിയ ഒരു ജാതിമരത്തെ പൂര്‍ണമായി നശിപ്പിക്കാന്‍ ഈ രോഗത്തിനു സാധിക്കും. നിയന്ത്രണത്തിന് ജാതിമരത്തിലുള്ള തലമുടി പോലുള്ള വളര്‍ച്ചയും അതില്‍ തൂങ്ങിക്കിടക്കുന്ന ഇലകളും പരമാവധി പറിച്ചെടുക്കുക. രോഗബാധയുള്ള മരത്തില്‍നിന്നു പൊഴിഞ്ഞു കിടക്കുന്ന ഇലകളും അടിച്ചുകൂട്ടി തീയിട്ടു നശിപ്പിക്കുക. ഇത് പുതിയതായി രോഗം വരാതിരിക്കുന്നതിനു സഹായിക്കും. ചെമ്പ് അധിഷ്ഠിത കുമിള്‍നാശിനികള്‍ ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും നെല്ലില്‍ ഉപയോഗിക്കുന്ന നേറ്റിവേ, വെന്ഡിക്യൂറോണ് എന്നിവ പുതുതലമുറ wetting agent അയി പ്രയോഗിക്കുന്നത് വഴി നിയന്ത്രണം സാധ്യമാക്കാം.