Menu Close

പയർ കൃഷിക്ക് മാർഗനിർദ്ദേശങ്ങൾ

പയർ എല്ലാക്കാലത്തും കൃഷി ചെയ്യാം. നല്ല സൂര്യപ്രകാശവും വളക്കൂറുള്ള മണ്ണും അത്യാവശ്യം സെന്റിന് 3 കിലോ പൊടിഞ്ഞ കുമ്മായം ചേർത്ത് മണ്ണു നന്നായി കിളച്ചു മറിച്ചശേഷം ഒന്നരയടി അകലത്തിൽ ചാലു കോരാം. രണ്ടാഴ്‌ചയ്ക്കുശേഷം ട്രൈക്കോ ഡെർമ ചേർത്തു സമ്പുഷ്‌ടീകരിച്ച ജൈവവളം സെന്റിന് 80 കിലോ എന്ന തോതിൽ ഇളക്കിച്ചേർക്കുക. ചാലുകളിൽ അരയടി അകലത്തിൽ വിത്തു പാകാം. കീടങ്ങളെ അകറ്റാൻ ശീമക്കൊന്ന ഇല പുതയിടാം.