Menu Close

ഗ്രാമവിള പദ്ധതി പരിപാടി പത്തിയൂരില്‍ മാർച്ച് 3 ന്

2023-24, 2024-25 പദ്ധതി വർഷങ്ങളിൽ ഉൾപ്പെടുത്തി കൃഷിചെയ്ത ഗ്രാമവിളപദ്ധതി പ്രകാരം വിളവെടുത്ത ഇടവിള നടീൽവസ്തുക്കളുടെ സംഭരണവും 2025-26 ഗ്രാമവിള പദ്ധതിയുടെ പ്രഖ്യാപനവും ഇടവിള കിറ്റ് വിതരണ ഉദ്ഘാടനവും 2025 മാർച്ച് 3 തിങ്കളാഴ്ച്ച വൈകിട്ട് 5 മണിക്ക് ആലപ്പുഴ ജില്ലയിലെ പത്തിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽവച്ച് കൃഷി മന്ത്രി  പി.പ്രസാദ് നിർവ്വഹിക്കും. കായംകുളം എം.എൽ.എ. അഡ്വ. യു.പ്രതിഭ അദ്ധ്യക്ഷത വഹിക്കും. ഫെബ്രുവരി 28 ന് നടത്താന്‍ തീരുമാനിച്ച പരിപാടിയാണിത്.