Menu Close

തരം തിരിച്ച ബീജം ഉപയോഗിച്ച് പശുക്കിടാങ്ങൾ: മലപ്പുറത്ത് പദ്ധതി ആരംഭിച്ചു

പശുക്കിടാങ്ങളെ മാത്രം ജനിപ്പിക്കാൻ മൃഗസംരക്ഷണ വകുപ്പ് മൃഗസംരക്ഷണ വകുപ്പും കേരള ലൈവ്സ്റ്റോക്ക് ഡെവലപ്‌മെന്റ്റ് ബോർഡും സംയുക്തമായി നടപ്പിലാക്കുന്ന തരം തിരിച്ച ബീജം ഉപയോഗിച്ചിച്ചുള്ള ബീജാധാനം മലപ്പുറം ജില്ലയിൽ ആരംഭിച്ചു. ഈ ബീജം ഉപയോഗിക്കുന്നതുമൂലം 90 ശതമാനവും പശുക്കിടാങ്ങൾ മാത്രം ജനിക്കുമെന്നാണ് കണക്കാക്കുന്നത്. പൊന്നാനി, പുറത്തൂർ, വണ്ടൂർ, ഇരിമ്പിളിയം, ആനക്കയം, മേലാറ്റൂർ, നിലമ്പൂർ, വഴിക്കടവ്, വട്ടംകുളം, ചാലിയാർ, തുവ്വൂർ, മുതുവല്ലൂർ, പറവണ്ണ, അരിയല്ലൂർ, നന്നമ്പ്ര, കരുവാരക്കുണ്ട്. പെരിന്തൽമണ്ണ, മൂന്നിയൂർ, കോട്ടക്കൽ, ഊർങ്ങാട്ടിരി, അമരമ്പലം എന്നീ പഞ്ചായത്തുകളിലെ മൃഗാശുപത്രികളിൽ നിലവിൽ തരം തിരിച്ച ബീജം ലഭ്യമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.