വെളുത്തുള്ളി മുളക് സത്ത് കായിച്ച, തണ്ട് തുരപ്പൻ, ഇലച്ചാടികൾ, പുഴുക്കൾ എന്നിവയെ നിയന്ത്രിക്കും. തയ്യാറാക്കാനായി ആദ്യം വെളുത്തുള്ളി 50 ഗ്രാം, 100 മില്ലി ലിറ്റർ വെള്ളത്തിൽ കുതിർക്കുക. അടുത്ത ദിവസം വെളുത്തുള്ളി തൊലി കളഞ്ഞ് അരച്ച് പേസ്റ്റ് ആക്കുക. ഇതേപോലെ മുളക് 25 ഗ്രാം 50 മില്ലി ലിറ്റർ വെള്ളത്തിലും ഇഞ്ചി 50 ഗ്രാം 100 മില്ലി ലിറ്റർ വെള്ളത്തിലും അരച്ച് പേസ്റ്റാക്കി മൂന്നും കൂടി 3 ലിറ്റർ വെളളത്തിൽ ചേർത്ത് ഇളക്കി അരച്ച് തളിക്കുക.