കുമ്പളത്തിന്റെ ഇലകളിൽനിന്ന് ജലാംശം നഷ്ടപ്പെട്ട് ചെടി വാടി പോകുന്ന രോഗമാണ് ഫുസേറിയം വാട്ടം. രോഗം ബാധിച്ച ചെടി മഞ്ഞളിച്ചു വാടും. തണ്ടിന്റെ അടിഭാഗം വീർത്തുപൊട്ടി ചെടി നശിച്ചുപോകും. അതിനുള്ള നിയന്ത്രണ മാർഗങ്ങൾ ചെയ്താല്‍ നല്ലൊരു പരിധിവരെ ഇതു തടയാവുന്നതാണ്. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിക്കാം. ട്രൈക്കോഡർമ്മ സമ്പുഷ്ടമായ ചാണകം ചെടിയുടെ കടയ്ക്കൽ ചേർത്ത് കൊടുക്കുന്നതും നല്ലതാണ്. ഹെക്സാകൊണസോൾ 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയാക്കി ചുവട്ടിൽ ഒഴിക്കുകയുമാവാം.
കുമ്പളത്തിനുണ്ടാകുന്ന ഫുസേറിയം വാട്ടം
