മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന കുമിൾരോഗങ്ങളാണ് ചെന്നീരൊലിപ്പ്, കൂമ്പുചീയൽ എന്നിവ. ചെന്നീരൊലിപ്പ് ബാധിച്ച തെങ്ങിന് 5 കിലോഗ്രാം വീതം വേപ്പിൻപിണ്ണാക്ക് ചേർക്കണം. കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി ഉരുക്കിയ ടാറോ, ബോർഡോ കുഴമ്പോ തേയ്ക്കുക. കാറ്റു വീഴ്ച ബാധിച്ച തെങ്ങിൻ തോട്ടങ്ങളിൽ കൂമ്പുചീയൽ രോഗവും സാധാരണ കാണാറുണ്ട്. നടുനാമ്പിന്റെ അഴുകിത്തുടങ്ങിയ ഭാഗം ചെത്തി മാറ്റി തീയിട്ട് നശിപ്പിക്കുക. പിന്നീട് ബോർഡോ കുഴമ്പു പുരട്ടി വെള്ളം ഇറങ്ങാത്തവിധം മൺചട്ടികൊണ്ട് മുടിവയ്ക്കുക. കൂടാതെ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തെങ്ങോലകളിൽ തളിച്ചു കൊടുക്കുകയും വേണം.
മഴക്കാലത്ത് തെങ്ങിൽ കുമിള്‍രോഗം
