കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ഭൂമിയില്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നതിനുള്ള പ്രോത്സാഹന ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ കൈവശാവകാശ രേഖ സഹിതം 2024 സെപ്റ്റംബര്‍ 30 നകം കണ്ണൂര്‍ കണ്ണോത്തുംചാല്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം വനം വകുപ്പ് വെബ്സൈറ്റില്‍ നിന്നോ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.