Menu Close

കായ് വിള്ളൽ രോഗ നിയന്ത്രണം

കായ് വിള്ളൽ രോഗം – 10 മുതൽ 25 വർഷംവരെ പ്രായമുള്ള മരങ്ങളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. പകുതിയോ, മുക്കാൽഭാഗമോ മൂപ്പാകുമ്പോഴേയ്ക്കും കായ്കൾ മഞ്ഞളിക്കുന്നതാണ് ലക്ഷണം. കായുടെ അറ്റത്ത് നിന്ന് ആരംഭിക്കുന്ന വിള്ളൽ നെടുകെ വ്യാപിച്ച് വിത്ത് പുറത്തേക്ക് കാണാറാകും. അപൂർവ്വമായി പുറംതോടിന് കേടില്ലാതെ വിത്തിനുമാത്രം വിള്ളലേൽക്കും. അമിതമായ വളപ്രയോഗം, വരൾച്ചയ്ക്ക് ശേഷമുള്ള ജലലഭ്യത, ആവശ്യത്തിനുള്ള ഈർപ്പമില്ലായ്‌മ എന്നിവയാണ് രോഗ കാരണം നീർവാർച്ച മെച്ചപ്പെടുത്തുകയും ബോറാക്‌സ് 2 ഗ്രാം ഒരു ലിറ്റർ 1 വെള്ളത്തിൽ എന്നതോതിൽ തളിക്കുകയും ചെയ്യുന്നത് രോഗം കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 1800 425 1661.