തൃശൂര്‍ ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍, കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയമത്സ്യകൃഷിയുടെ ഭാഗമായി സൗജന്യമത്സ്യവിത്ത് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. അക്വാക്കള്‍ച്ചര്‍ പ്രൊമോട്ടര്‍ സി.കെ. ഗീത പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തിലെ 6 കര്‍ഷകര്‍ക്കായി 1050 മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. വാര്‍ഡ് മെമ്പര്‍മാരായ ആരിഫ ജൂഫയര്‍, കെ.ജെ. ചാക്കോ, സിന്ധു അശോകന് തുടങ്ങിയവര്‍ പങ്കെടുത്തു.