Menu Close

എഫ്പിഒ മേള 2025 കോഴിക്കോട് ഫെബ്രുവരി 21 മുതല്‍

കേരളത്തിലെ കാര്‍ഷികോല്‍പ്പാദക സംഘങ്ങളുടെ ഉല്പന്നങ്ങള്‍ അണിനിരക്കുന്ന എഫ് പി ഒ മേള 2025 ഫെബ്രുവരി 21 മുതൽ 23 വരെ കോഴിക്കോട് ട്രേഡ്സെന്ററിൽ നടക്കുന്നു. രാജ്യത്തുടനീളം നടന്നുവരുന്ന  10,000 എഫ്പിഒ മേളകളുടെ ഭാഗമായുള്ള ഈ പരിപാടി കേരളത്തില്‍ സംഘടിപ്പിക്കുന്നത് കേന്ദ്ര-സംസ്ഥാന കൃഷിവകുപ്പുകൾ, SFAC എന്നിവര്‍ സംയുക്തമായാണ്. കേരളത്തിലെ കാർഷികമേഖലയുടെ സമഗ്രവളർച്ചയാണ് ഇതിന്റെ ലക്ഷ്യം. സംരംഭകത്വം, മൂല്യവർധിതോൽപ്പന്ന നിർമ്മാണം, വിപണി ലക്ഷ്യമിട്ടുള്ള ഉല്പാദനപ്രക്രിയ എന്നിവയെ പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിടുന്നു. എഫ് പി ഒ കളുടെ ഉൽപ്പന്നങ്ങൾ സ്ഥിരമായി ലഭിക്കാൻ താല്പര്യമുള്ള വ്യാപാരികൾ, വ്യക്തികൾ, സംഘടനകൾ എന്നിവയുമായി ബി 2 ബി മീറ്റിലൂടെ ധാരണാപത്രത്തിലെത്താനുള്ള സൗകര്യവുമുണ്ടാകും.  കേരളത്തിലുടനീളമുള്ള അമ്പതോളം എഫ്.പി.ഒ കളുടെ സ്റ്റാളുകൾ മേളയിലുണ്ട്. സ്റ്റാളുകളിൽനിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനുള്ള സൗകര്യമുണ്ടാകും. മേളയുടെ ഭാഗമായി ബിസിനസ്-ടു-ബിസിനസ് മീറ്റ് (B2B Meet) സംഘടിപ്പിക്കുന്നുണ്ട്. എഫ്.പി.ഒ അംഗങ്ങൾ, കർഷകർ, സംരംഭകർ എന്നിവർക്കായി  വിദഗ്ദ്ധർ നയിക്കുന്ന ബോധവൽക്കരണക്ലാസ്സുകളുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് : www.keralaagriculture.gov.in ഫോണ്‍: 9600973695, 6282290993